2009, മാർച്ച് 12, വ്യാഴാഴ്‌ച

മരണത്തിൻ തീരം

അഴിമുഖത്തുനിന്ന് പുറകോട്ട് പുഴയിലൂടൊഴുകി വരും കണ്ണുനീർ അലയലയായ് എൻ നെഞ്ച് തഴുകുമ്പോൾ ഓർമ്മവരും ആ സ്നേഹനാളുകൾ. അമ്മതൻ പ്രേമത്തിൻ അന്ധകാരമാം അഗാധതീരങ്ങൾ ഇന്നു കാണുന്നു ഞാൻ വേർപാടിൻ വേദനയിലൂടെ. ഓർമ്മതൻ തീരങ്ങളിൽ ഓടിയെത്താൻ മോഹമായ് വരുന്നൂ ഞാനൊരു വാനമ്പാടിയായ് നിൻ അഴിമുഖത്ത് ഒഴുകി നടക്കും സ്നേഹ സായൂജ്യ നൌകയിലേറുവാൻ.

4 അഭിപ്രായങ്ങൾ:

  1. അഴിമുഖത്തുനിന്ന് പുറകോട്ട് പുഴയിലൂടൊഴുകി വരും
    നല്ല വരികള്‍

    മറുപടിഇല്ലാതാക്കൂ
  2. കൊള്ളാം.
    പക്ഷേ “പ്രേമത്തിന്‍ അന്ധകാര“മോ?
    തീരങ്ങള്‍ക്ക് ആഴമോ?
    വരിക മരണത്തിന്റെ മൂഢാനുരാഗമേ...
    എന്ന വരികള്‍ ഓര്‍ത്തുപോയി.

    മറുപടിഇല്ലാതാക്കൂ
  3. ഇതിലേ വന്നു എന്നറിയിച്ച പാവപ്പെട്ടവനും,പകൽകിനാവനും,ഗോവിന്ദൻകുട്ടിയ്കും പ്രത്യേക നന്ദി.

    മറുപടിഇല്ലാതാക്കൂ