2009, മാർച്ച് 27, വെള്ളിയാഴ്‌ച

മഴയ്ക്കു മുമ്പ്

വികാരത്തിന്റെ വേലിയേറ്റത്തിൽ തിരമാലയേറി അജ്ഞാതതീരത്തെങ്ങോ പോയിമറഞ്ഞു ആത്മാവ്. മായാമോഹിനിയുടെ മോഹനസ്വപ്ന തോണിയിൽ ഓളങ്ങളുടെ താളത്തിനൊത്ത് ചാഞ്ചാടിയാടി ഉറങ്ങി മനസ്സ്. എങ്ങുനിന്നോ മിന്നല്പിണറുപോൽ ഓടിയെത്തിയ പ്രകാശധാരയിൽ ഞാൻ ഞെട്ടിവിറച്ചു പതിച്ചു ധരണിയിൽ. മുറിവേറ്റ് ശിഥിലമായ മനസ്സാകെ അർബുദത്തിൻ തേർവാഴ്ചയിലായ്, പുഴുക്കൾ എഴുന്നള്ളി, തെയ്യങ്ങൾ തുള്ളിയാടി. മാറിലാകെ അമ്ലമുകുളങ്ങളുമായ്, കാലത്തിന്റെ ഗീതങ്ങൾപാടി പെരിയാർ പരന്നൊഴുകി. പേമാരിയിൻ മുന്നോടിയായ് മറ്റൊരു കൊള്ളിമീൻ! സ്നേഹപൂക്കാളായ് ആത്മാവ് പൊട്ടിചിതറി ആലിപ്പഴം പൊഴിയുന്നപോൽ. പ്രേമാമൃത ധാരയിൽ അരനിമിഷനേരം! ക്ഷണികമീമോഹം , ഉറഞ്ഞു ദാഹം ജ്വലിക്കും ഗോളമദ്ധ്യത്തിലെഇരുണ്ട ഗുഹാമുഖ* ത്തിലൊളിച്ചു സമയം. *blackhole

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ