പ്രമേഹം ഒരു അടിസ്ഥാനചിന്ത
-
പ്രമേഹത്തിനെ കുറിച്ച് പ്രമേഹരോഗികൾ എങ്കിലും അത്യാവശ്യം അറീഞ്ഞിരിക്കേണ്ട
ചില കാര്യങ്ങൾ അരീയ്യാത്തത് കൊണ്ടാണ് മേല്പറഞ്ഞ തരത്തിലുള്ള തർക്കങ്ങൾ
വരുന്നത്.
അ...
5 വർഷം മുമ്പ്
കണ്ണൻ കൻഹ കൃഷ്ണ എല്ലാം ഒന്നു തന്നെയല്ലേ?
മറുപടിഇല്ലാതാക്കൂഅവസാനം പറഞ്ഞതിലാണ് കാര്യം.
മറുപടിഇല്ലാതാക്കൂപ്രാകൃതം എന്നാക്ഷേപിച്ച്
മറുപടിഇല്ലാതാക്കൂബ്രാഹ്മണര് ചവിട്ടി താഴ്ത്തിയ
പാലിയില്‍ നിന്നും തമിഴില്‍ നിന്നുമായിരിക്കണം
മലയാളമുണ്ടായത്.
അതുകൊണ്ടുതന്നെ
കന്‍ഹനും കണ്ണനും
ഒന്നായിരിക്കണം.
സംസ്കൃതം ബ്രാഹ്മണര്‍ക്ക് ജനങ്ങളെ
കൊള്ളയടിക്കാന്‍ വേണ്ടി മാത്രമുണ്ടാക്കിയ
ഗൂഢഭാഷ. പാലിയെ കൊള്ളയടിച്ച്
സംബന്നമായ സംസാരിക്കാന്‍ ഉപയോഗിക്കാത്ത
ചെകുത്താന്‍ ഭാഷയല്ലേ സംസ്കൃതം?
ഇതിലിപ്പൊ മാര്‍ക്സിനെ എന്തിനാ കൂട്ടികെട്ടിയത്?
മറുപടിഇല്ലാതാക്കൂഅഭിപ്രയം രേഖപ്പെടുത്തിയ ശ്രീക്കും,ചിത്രകാരനും
മറുപടിഇല്ലാതാക്കൂനന്ദി.
പ്രിയ അജ്ഞാതെ
രണ്ട് വ്യതസ്ത സമീപനങ്ങളെ [ഭൌതീകവും ആത്മീയവും) ചൂണ്ടിക്കാണീക്കണമെന്നേ വിചാരിച്ചുള്ളു
“ശരീരം നശ്വരമാണു്, ആത്മാവു് അനശ്വരവും.”
മറുപടിഇല്ലാതാക്കൂമനുഷ്യബുദ്ധിയുടെ വളര്‍ച്ചവഴി ഭാഷ ആദ്യം അതിന്റെ പ്രിമിറ്റീവ് ഫോമില്‍ രൂപമെടുക്കുകയായിരുന്നു എന്നതല്ലേ കൂടുതല്‍ ശരി? പിന്നീടു് അതു് വിവിധ ഭാഷകളായി വളര്‍ന്നു. ഉദാഹരണത്തിനു്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ഇന്നു് നമ്മള്‍ ഉപയോഗിക്കുന്ന പദങ്ങള്‍ പലതും പുതിയവയും ഏതാനും ദശാബ്ദങ്ങളില്‍ കൂടുതല്‍ പഴക്കം ഇല്ലാത്തവയുമല്ലേ? അതുതന്നെയല്ലേ ആത്മാവിന്റെയും സ്ഥിതി? ശിലായുഗമനുഷ്യര്‍ക്കു് ആത്മാവിനെപ്പറ്റി ഇന്നത്തെ രീതിയില്‍ ചിന്തിക്കുവാന്‍ കഴിയുമായിരുന്നില്ല എന്നതില്‍ സംശയം വേണോ?
ഭൌതികമായതൊന്നും നശിക്കുന്നില്ല എന്നതു് ശരി. ജീവജാലങ്ങള്‍ അവയുടെ അന്ത്യത്തില്‍ ഘടകങ്ങളായി, മൂലകങ്ങളായി, അന്തിമമായ അര്‍ത്ഥത്തില്‍ ഊര്‍ജ്ജമായി മാറിയാലും അവ എന്നേക്കുമായി നശിക്കുന്നില്ല. ഈ അര്‍ത്ഥത്തില്‍, മനുഷ്യര്‍ മാത്രമല്ല, മൃഗങ്ങളും സസ്യങ്ങളും കല്ലും പാറയും ഒന്നും അന്തിമമായ അര്‍ത്ഥത്തില്‍ നശിക്കുന്നില്ല. പക്ഷേ, മനുഷ്യനോ, മറ്റേതെങ്കിലും ഒരു ജീവിക്കോ, വസ്തുവിനോ ആത്മാവു് സങ്കല്പിക്കുകയും അതു് ആത്യന്തികമായി മറ്റേതെങ്കിലും ഒന്നില്‍ ലയിക്കേണ്ടതാണെന്നു് ഏകപക്ഷീയമായി തീരുമാനിക്കുകയും ചെയ്യുന്നതോടെയാണു് പ്രശ്നങ്ങള്‍ ഉടലെടുക്കുന്നതു്. ആ “ഒന്നിനു്” ഒരു പേരു് വേണ്ടിവരുന്നു, ഒരു പേരു് നല്‍കപ്പെടുന്നു - ദൈവം, ഈശ്വരന്‍, യഹോവ, അള്ളാ, പരമാത്മാവു്, ഏകന്‍, ത്രിത്വന്‍, ബഹുമുഖന്‍, രൂപി, അരൂപി, സ്നേഹം, ശക്തി, സര്‍വ്വവ്യാപി, സര്‍വ്വശക്തന്‍, സര്‍വ്വജ്ഞാനി... മുതലായി ആ “ഒന്നിനു്” നല്‍കപ്പെടുന്ന എത്രയോ നാമങ്ങള്‍! നാമങ്ങളും വിശേഷണങ്ങളുമായ ഈ വാക്കുകളെല്ലാം മനുഷ്യനിര്‍മ്മിതമല്ലേ? ഏതായാലും അങ്ങനെ ജീവിതത്തിനു് ഒരു “ലക്ഷ്യം” ഉണ്ടാവുന്നു, അഥവാ മനുഷ്യരാല്‍ ഉണ്ടാക്കപ്പെടുന്നു - ആ ലക്ഷ്യം നേടാന്‍ മനുഷ്യന്‍ ബാദ്ധ്യസ്ഥനാക്കപ്പെടുന്നു! അതിനായി ചില കടമകള്‍, ചടങ്ങുകള്‍, പൂജകള്‍, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍ എല്ലാം നിര്‍വഹിക്കാന്‍ മനുഷ്യന്‍ നിര്‍ബന്ധിതനാക്കപ്പെടുന്നു. അത്തരം കടമകളുടെ നിര്‍വഹണങ്ങള്‍ക്കായി പ്രത്യേക തൊഴില്‍വിഭാഗങ്ങള്‍ തന്നെ രൂപമെടുക്കുന്നു. ആ “ഒന്നിനെ” ചൊദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്ത ഒരു ശക്തിയായി അതുവഴി ജീവിക്കുന്നവര്‍ വളര്‍ത്തിയെടുക്കുന്നു! കാലക്രമേണ അതു് അല്പം വാചകക്കസര്‍ത്തല്ലാതെ കാര്യമായ ഒരു മുതല്‍മുടക്കും ആവശ്യമില്ലാത്ത ഒരു ലാഭക്കവടമായി തിരിച്ചറിയപ്പെടുന്നു! അതാണു് ഇന്നു് നമ്മള്‍ കാണുന്ന മതങ്ങളും സ്വാമികളും ആസാമികളുമെല്ലാം! എന്തൊക്കെ സംഭവിച്ചാലും ദൈവം എന്ന ആ ഒന്നു് നിഷ്ക്രിയനെങ്കിലും നിര്‍ഗ്ഗുണനെങ്കിലും ഓംനിപൊട്ടന്റ് ആയി മനുഷ്യമനസ്സില്‍ നിലകൊള്ളുന്നു! മനുഷ്യനു് ഭാഗ്യം സംഭവിച്ചാല്‍ അതിനുത്തരവാദി ദൈവം! ദൌര്‍ഭാഗ്യം സംഭവിച്ചാല്‍ അതിനുത്തരവാദി മനുഷ്യനും അവന്റെ തെറ്റുകളും! സത്യത്തില്‍ ലജ്ജാവഹം എന്നു് മാത്രം പറയേണ്ടുന്ന അവസ്ഥ!
ഫറവോകള്‍ അവരുടെ ശവശരീരങ്ങള്‍ മമ്മിഫൈ ചെയ്തുവയ്പ്പിച്ചതും ഉടലോടെ സ്വര്‍ഗ്ഗത്തില്‍ എത്താനായിരുന്നു. വേണ്ടത്ര സമ്പത്തും കൂട്ടത്തില്‍ അടക്കം ചെയ്തിരുന്നു! അതുകൊണ്ടു് ഭാവിയില്‍ എന്തെങ്കിലും പ്രയോജനമുണ്ടായതു് കല്ലറമോഷ്ടാക്കള്‍ക്കും പുരാതനചരിത്രം പഠിക്കുന്ന പണ്ഡിതന്മാര്‍ക്കും മാത്രവും! ഫറവോകള്‍ അറിയുന്നുണ്ടോ അവരുടെ ഉടലുകള്‍ ഉണക്കിറച്ചിപോലെ ഇക്കാലമത്രയും പിരമിഡുകളില്‍ കഴിയുകയായിരുന്നു എന്നു്? മരണശേഷം ഉടലോടെ സ്വര്‍ഗ്ഗത്തില്‍ എത്താനായി ഇന്നു് ആരെങ്കിലും തന്റെ ശവശരീരം ഉണക്കി വയ്ക്കാന്‍ ആരെയെങ്കിലും ചുമതലപ്പെടുത്തുമോ? ആത്മാവിന്റെ കാര്യവും അത്രമാത്രമേ ഉള്ളു. “ആത്മാവിന്റെ” അനശ്വരതയും മരണശേഷമുള്ള പരമാത്മാവിലെ ലയനവുമൊക്കെ മനുഷ്യരില്‍ ഒരു ഇളം ചിരി മാത്രം ഉണര്‍ത്തുന്ന ഒരു കാലം തീര്‍ച്ചയായും വരും. ദൈവത്തെ മാറ്റിനിര്‍ത്തി ചിന്തിക്കാന്‍ ധൈര്യപ്പെടുന്ന മനുഷ്യരായിരിക്കും അങ്ങനെയുള്ളവര്‍. അതുപോലുള്ളവര്‍ ഇന്നില്ലെന്നല്ല. അവരുടെ എണ്ണം വളരെ വിരളമാണെന്നു് മാത്രം. ഈ വിഷയത്തില്‍ ചില ചിന്തകള്‍ ഞാന്‍ മനുഷ്യചരിതങ്ങള്‍ എന്ന എന്റെ ബ്ലോഗിലെ ആത്മാവും ജീവിതവും എന്നൊരു പോസ്റ്റില്‍ അല്പം നര്‍മ്മരസം കലര്‍ത്തി എഴുതിയിരുന്നു. താല്പര്യമുണ്ടെങ്കില്‍ വായിക്കാം.
ശാസ്ത്രവും മെറ്റഫിസിക്സും തമ്മിലുള്ള ചര്‍ച്ച ഒരു “ച്യൂയിംഗ് ഗം ചര്‍ച്ച” ആവാറാണു് പതിവു് എന്നറിയാവുന്നതുകൊണ്ടു് ഒരു ചര്‍ച്ചയല്ല ഇതുവഴി ലക്ഷ്യമാക്കുന്നതു്. എന്റെ ചില അഭിപ്രായങ്ങള്‍ പറഞ്ഞു എന്നുമാത്രം! ആശംസകളോടെ,
മാഷേ, കണ്ണനായാലും, കാന്‍ ഹാ ആയാലും, ക്രിഷ്ണനായാലും, പേരു കേള്‍ക്കുമ്പോള്‍, മനസ്സില്‍ ഓടി എത്തുന്ന രൂപം ഒന്നു തന്നെ...ആ രൂപത്തെ സ്നേഹിക്കാന്‍ മലയാളവും, പാലിയും, സംസ്ക്രുതവും ഒക്കെ പലതായി പറയുന്നു...
മറുപടിഇല്ലാതാക്കൂരഞന
ജയതി സാര്‍ ഈ അറിവുകള്‍ പങ്കു വച്ചതിനു നന്ദി
മറുപടിഇല്ലാതാക്കൂഅതു ശരിയാണു രഞ്ജനേ.
മറുപടിഇല്ലാതാക്കൂസി.കെ ബബു സാറിന്റെ ലിങ്ക് പ്രയോജനപ്പെട്ടു.
തീരെ പരിചയമില്ലാത്ത ഈ ബ്ലോഗ് കയത്തിലേക്ക് ആണ് എടുത്തുചാടിയത് .ഈശ്വരാ എന്താണവോ പരിണിത ഫലം. തെറ്റുകുറ്റങ്ങൾ വരും.അതിനൊരു മുൻകൂർ ജാമ്യം തരണേ.
കണ്ണനായാലും കൃഷ്ണനായാലും അവസാനം പറഞ്ഞത് ആണ് സത്യം
മറുപടിഇല്ലാതാക്കൂഉണ്ണിയായും കുട്ടിയായും യുവാവായും വയസ്സനായും കണ്ണന്‍ നമ്മെ രസിപ്പിക്കുന്നു. മനുഷ്യന് ഇത്ര അടുപ്പം തോന്നിക്കുന്ന വേറെ ദേവതയില്ല. കൃഷ്ണന്‍ കറുത്തവനാണോ കൃഷിക്കാരനാണോ എന്ന് ഇനിയും തീര്‍പ്പായിട്ടില്ല.
മറുപടിഇല്ലാതാക്കൂമെഗസ്തനീസ് ഇന്ത്യയില്‍ വന്നപ്പോള്‍ യവനദേവതയായ ഹെരാക്ളിസിനെ ഇവിടെ ആരാധിക്കുന്നതുകണ്ട് സന്തോഷിക്കുകയും അദ്ഭുതപ്പെടുകയും ചെയ്തുവത്രേ. അത് വാസ്തവത്തില്‍ കൃഷ്ണനായിരുന്നു. കൃഷ്ണനും ഹെരാക്ലിസും തമ്മില്‍ സാധര്‍മ്യങ്ങള്‍ ഉണ്ട്. ഒന്ന് കേശിവധം തന്നെ. മനുഷ്യഭോജിയായ ഒരു കുതിരയെ ഹെരാക്ലിസും കൊല്ലുന്നുണ്ട്.
അധികം പ്രചാരം കിട്ടാതെപോയ രണ്ട് കൃഷ്ണപുസ്തകങ്ങളെപ്പറ്റിക്കൂടി പറയട്ടെ. ഒന്ന് കൃഷ്ണചൈതന്യ എന്ന കെ കെ നായരുടെ ഇംഗ്ലിഷിലുള്ള വിശദമായ കൃഷ്ണ്ണസങ്കല്പവിചാരം. അസാധരണമായ അറിവും ഉള്‍ക്കാഴ്ചയും അപഗ്രഥനപാടവവും ഉള്ള ആളായിരുന്നു കൃഷ്ണചൈതന്യ. രണ്ടാമത്തെ പുസ്തകം കൃഷ്ണപക്ഷം. നോവെല്‍. എഴുതിയത് ടി ആര്‍ ശങ്കുണ്ണി. കാലിരോഗങ്ങളെപ്പറ്റി നല്ല നല്ല ലേഖനങ്ങള്‍ എഴുതിയ ശങ്കുണ്ണി കാലിമേച്ചുനടന്നിരുന്ന കൃഷ്ണനെ കേന്ദ്രമാക്കി രചിച്ച നോവെലും നല്ല വായന വാഗ്ദാനം ചെയ്യുന്നു. പക്ഷേ അത് ഏതെങ്കിലും പുസ്തകശാലയില്‍ ഇപ്പോള്‍ കിട്ടുമോ എന്നുപോലും സംശയം. അതാണ് നമ്മുടെ വായനയുടേയും വ്യാപരത്തിന്റേയും സ്ഥിതി.
ബാബു മാഷേ, ‘ആത്മാവും ജീവിതവും‘ എന്ന പോസ്റ്റിലേക്ക് ലിങ്ക് തന്നതിലേ സന്തോഷം അറിയിക്കട്ടെ.നേരത്തെ വയിച്ചിട്ടുണ്ടായിരുന്നില്ല.
മറുപടിഇല്ലാതാക്കൂഇതിലേ വരികയും. വായിച്ചപ്പോൾ തോന്നിയ ചിന്തകൾ പങ്കുവയ്കുകയും ചെയ്ത സി.കെ.ബാബു, ഇന്ത്യ ഹെറിറ്റേജ് ,രഞ്ജന, അനുരഞ്ജന, ഗൌരീനാഥൻ, ഗോവിന്ദൻ കുട്ടി തുടങ്ങി എല്ലാവർക്കും നന്ദി