2009, മാർച്ച് 7, ശനിയാഴ്‌ച

തിരുക്കുറലിലെ മലയാളപദങ്ങൾ

ഭാഷയാണ് വിഷയം. അതുകൊണ്ടാണീ ആമുഖവും. വായനക്കാർ സദയം ക്ഷമിക്കുക. ഭാഷാസ്നേഹം ആവാം. ഭാഷാഭ്രാന്ത് മതഭ്രാന്തു പോലെ അപകടകരമാണ്. കക്ഷിരാഷ്ട്രീയത്തിൽ കുറ്റിചൂലുകളുടേയും കുട്ടികുറുമ്പന്മാരുടേയും പാർട്ടിയോടുള്ള ഭ്രാന്തൻ സ്നേഹവും ഇതിന് തുല്യമാണ്. ഇതെല്ലാം രാജ്യത്തിന്റെ ഐക്യം നശിപ്പിക്കുന്നതും ദേശീയ ബോധം ഇല്ലാതാക്കുന്നതുമാണ്. ഭാഷയുടെ പേരിൽ തമിഴർക്ക് മലയാളികളോടും ,മലയാളികർക്ക് തമിഴരോടും വൈരം തോന്നേണ്ട കാര്യമില്ല. ഏ.ഡി.എട്ടാം ശതകം വരെയെങ്കിലും തമിഴിന്റെ dialectal variation ആയ ചെന്തമിഴിനോട് അടുത്ത ഒരു ഭാഷാഭേദം കേരളത്തിൽ നിലവിലുണ്ടായിരുന്നു. പിന്നീട് പലേ കാരണങ്ങളാൽ, പ്രധാനമായും സംസ്കൃതവുമായുള്ള അടുപ്പം മൂലമാവാം കേരളഭാഗത്ത് ഉപയോഗിച്ചിരുന്ന തമിഴ് മലയാളമായി മറുകയാണ് ഉണ്ടായത്. മലയാള സിനിമയിലെ ഒരു പ്രസിദ്ധ നടൻ മലയാള ഭാഷക്ക് കുറച്ചുകാലത്തേ ചരിത്രമേയുള്ളൂ എന്നും തമിഴിന് 5000 വർഷത്തേ പഴക്കം ഉണ്ടെന്നും ഒരു ടി.വി ഷോയിൽ പറയുന്നത് കേട്ടു. ഇത് പൂർണ്ണാമായും ശരിയല്ല. മലയാളത്തിന്റെ പഴമ തമിഴിന്റെ പഴമയോട് ബന്ധപ്പെട്ടതാണ്. തമിഴിലെ പ്രസിദ്ധമായ പല സാഹിത്യ കൃതികളുടേയും കർത്താക്കൾ കേരളത്തിൽ ജീവിച്ചിരുന്നവരാണ്. ഒരു ഭാഷയ്ക്ക് മറ്റൊരുഭാഷയുമായി ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടായാൽ ആ ഭാഷയുടെ മഹത്വം നശിച്ചുപോകുമെന്നൊരു മിഥ്യാ ധാരണയുണ്ട്. ഭാരതത്തിലെ പലേ ഭാഷകൾ തമ്മിലും intimate contacts ഉണ്ടായിരുന്നു എന്നാണ് നമ്മുടെ അറിവ്. ഉദാഹരണമായി ഒരു ഭാഷയിലെ ആഗമപദങ്ങൾ സൂചിപ്പിക്കുന്നത് ആ ഭാഷ സംസാരിച്ഛിരുന്ന ജനതക്ക് മറ്റുഭാഷകൾ സം സാരിച്ചിരുന്ന ജനതയുമായി സാംസ്കാരിക ബന്ധം സ്ഥപിക്കാൻ കഴിഞ്ഞിരുന്നു എന്നാണ്. തമിഴിൽ അനേകം സംസ്കൃതപദങ്ങൾ ഉണ്ട്. സംസ്കൃതത്തിൽ തമിഴ് പദങ്ങളും ഉണ്ട്. ഇതിനെ വളർച്ചയുടെ ലക്ഷണമായി വേണം കരുതാൻ. ഭഷയുടെ വളർച്ച വ്യക്തിയുടെ വളർച്ചയെ സഹായിക്കുന്നു. വ്യക്തിയുടെ വളർച്ച സമൂഹത്തിന്റേയും. വ്യക്തികളാണ് സമൂഹത്തിന് വലിയ സംഭാവനകൾ നൽകിയിട്ടുള്ളത്. തിരുവള്ളുവരുടെ മഹത്തായ സംഭാവനയായ “തിരുക്കുറൾ” ഈപശ്ചാത്തലത്തിലാണ് വിലയിരുത്തപ്പെടേണ്ടത്. ബി.സി. രണ്ടാം ശതകത്തിൽ ജീവിച്ചിരുന്ന തിരുവള്ളുവർ (എ.ഡി.രണ്ടാം ശതകമെന്ന് മറ്റുരുകൂട്ടർ) ഒരു ദ്വിഭാഷാ പണ്ഡിതനായിരുന്നു. തിരുവള്ളുവർ ജാതിപ്പേരാണ് എന്ന വാദവും നിലവിലുണ്ട്. [വല്ലഭർ > വല്ലവർ > വള്ളുവർ; വള്ളുവക്കോനാതിരി , വള്ളുവനാട് മുതലായ മലയാള പദങ്ങൾ ശ്രദ്ധിക്കുക] തിരുവള്ളുവരുടെ ജാതി എതാണെന്നുള്ളത് ഇവിടെ തികച്ചും അപ്രസക്തം. അദ്ദേഹത്തിന്റെ അമുല്യ സംഭാവനക്കാണ് ഇവിടെ പ്രാധാന്യം. അർത്ഥം, കാമം , ധർമ്മം എന്നിവയാണ് ‘തിരുക്കുറ’ലിലെ പ്രതിപാദ്യവിഷയങ്ങൾ. തിരുക്കുറലിലെ ഏതാനും മലയാളപദങ്ങളും അവയുടെ അർത്ഥവും അർത്ഥവ്യത്യാസവുമാണ് ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

വാക്ക്

കുറൾ നമ്പർ

ർത്ഥം മലയാളത്തിൽ

ർത്ഥം തമിഴിൽ

റിമാർക്ക്

അയ്യം

353 ,845 etc

സ്വീര്യമല്ലാത്തത്

doubt

തെക്കൻ കേരളത്തിൽ ഇപ്പോഴും പ്രയോഗത്തിൽ ഉണ്ട്

അമ

121

രണമില്ലാത്ത

രണമില്ലാത്ത

SKT origin

ന്തം

563 , 593

അവസാനം

അവസാനം

അമിഴ്തം

702 ,968

അമൃത്

അമുതം

രങ്കു

401

രങ്ങ്

രങ്ക്

ല്ലൽ

245 .798

ല്ലൽ

ല്ലൽ

അഴു

1317, 1318

അശ്രു

അഴു

അഴാതെ = കരയാതെ

അകം

നസ്സ്

ള്ളം

അകം-പുറം. സംസ്കൃതത്തിലെ അഹം എന്ന പദത്തിനോട് ബന്ധമുണ്ടാവാം

അകലം

389, 392

അകലം

അകലം

Distance

അച്ചാണി

667

അത്താണി=താങ്ങ് (support)

സംസ്കൃതത്തിലെ അക്ഷവും തമിഴിലെ ആണി യും ചേർന്ന് ഉണ്ടായതാവാം

ഞ്ചം

686, 723,882 etc

ഞ്ചം

അച്ചം meaning fear

ലയാളത്തിൽ ഇപ്പോൾ പ്രയോഗത്തീൽ ഇല്ല

രശൻ

381, 412, 534 etc

രചൻ

രാജാവ്

അടിമൈ

610, 1120

അടിമ

അടിമൈ

Slave

ലക്കം

627

ലക്ഷ്യം

ലക്കിയം

SKT origin

ഇയക്കം

102

യജ്ഞം =action

ഇയക്കം=movement

ഇയക്കുനർ, ഇയലുക മുതലയ പദങ്ങൾ പിന്നീട് ഉണ്ടായി

2 അഭിപ്രായങ്ങൾ:

  1. ഭാഷയുടെ പേരിൽ തമിഴർക്ക് മലയാളികളോടും, മലയാളികർക്ക് തമിഴരോടും വൈരം തോന്നേണ്ട കാര്യമില്ല.

    മറുപടിഇല്ലാതാക്കൂ
  2. പുതിയ അറിവായിരുന്നു ഈ പോസ്റ്റില്‍ പറഞ്ഞകാര്യങ്ങള്‍. നന്ദി.

    മറുപടിഇല്ലാതാക്കൂ