സത്യമെത്ര വിചിത്രം വിരൂപം
അർത്ഥസത്യം സത്യമായ് ചമയുന്നു
വാർദ്ധക്യം യൌവനത്തിൻ
മേലങ്കി അണിയുമ്പോലെ
സത്യം സൌന്ദര്യമാണുപോലും
വൈരൂപ്യമാരുടെ സന്തതി?
അനുപേക്ഷണിയമാണു സത്യം പക്ഷേ
ആപേക്ഷികമാണതിൻ സ്വഭാവം
നൈമിഷികമാണതിൻ ജീവൻ
ശ്വാശ്വതമെന്നത് വെറും സങ്കല്പം മാത്രം.
സന്ദർഭോചിതം, പ്രാദേശികം,
നാശഹേതുകം, അതല്ലേ സത്യം?
കൃത്രിമ മുഖങ്ങൾക്ക് വിശുദ്ധി
അരുളും കാലം സത്യത്തിൻ മായാജാലം
സത്യമെന്ന മിഥ്യക്ക് അർത്ഥം
കാണാൻ കണ്ണു തുറക്കൂ സോദരാ.
രാവണമാഹാത്മ്യം
-
വിശ്രവസ് അതായത് പുലസ്ത്യന്റെ മകൻ, പോരാ ബ്രഹ്മാവിന്റെ കൊച്ചു മകനു കൈകസിയിൽ
ഉണ്ടായ പുത്രൻ - അയ്യൊ പാവം - ബ്രാഹ്മണന്മാർ അടിച്ചിരുത്തിയ കീഴാളവർഗ്ഗം അല്ലെ?
അല്ല...
കംപ്യൂട്ടറില്‍ മലയാളം വായിക്കാം.
-
The first part of this post uses screen-shots of Malayalam text. This is to
enable those users who does not have any *Unicode Malayalam fonts*
installed...