കുരുട്ടുപ്ലാവില പഴുത്ത് കരിഞ്ഞു് കാറ്റത്ത്
പറന്ന് വീഴും പോലെ , ഗര്‍ഭസ്ഥ ശിശുപോ ലും ,
ഉള്ളില്‍ ,പിടയുന്നു,പൊലിയുന്നു
വരണ്ട വേനലിലെ കരനിലങ്ങള്‍
വിണ്ടു കീറും പോലെ വികൃതമാം ശരീരവും ശിരസ്സുമായ്
പിറക്കുന്നവര്‍ വിറച്ചു വിറച്ച് മരണചീട്ടിനായ് കേഴുന്ന
കാഴ്ച കണ്ട് കൊഞ്ഞനം കുത്തുന്നു
അറുകൊല വീരരാം ഭരണ സാരഥി കള്‍!
വിഷപുക യേ ല്ക്കാത്ത വ്യഭിചരിച്ച് മരവിച്ച മനസ്സാണെന്ന്
അഭിമാനം കൊള്ളുന്നവര്‍ .
പറന്ന് താഴ്ന്നിരുന്ന് കൊത്തിവലിക്കുന്നു ,
ചാടി ചാടി ചിറകടിച്ച് ഉയരുന്നു
മറൊരിടത്തേക്ക് എച്ചിലിലകള്‍ തേടി.
പെരുവഴിയില്‍ പടയൊരുക്കുന്ന എറാ൯ മൂളികളാം
പുത്തന്‍ ജനത ഒന്നും കാണുന്നില്ല കേള്‍ക്കുന്നുമില്ല
കാസര്‍കോട്ടും മുതലമടയിലും സംഭവിച്ചു കൊണ്ടിരിക്കുന്ന ദുരന്തമാണു ഈ വരികളുടെ പശ്ചാത്തലം. മരണചീട്ടെഴുതുന്ന വെറും ഗുമസ്തന്മാരായി ഭരണവര്‍ഗ്ഗം മാറിപോയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
പ്രമേഹം ഒരു അടിസ്ഥാനചിന്ത
-
പ്രമേഹത്തിനെ കുറിച്ച് പ്രമേഹരോഗികൾ എങ്കിലും അത്യാവശ്യം അറീഞ്ഞിരിക്കേണ്ട
ചില കാര്യങ്ങൾ അരീയ്യാത്തത് കൊണ്ടാണ് മേല്പറഞ്ഞ തരത്തിലുള്ള തർക്കങ്ങൾ
വരുന്നത്.
അ...
5 വർഷം മുമ്പ്