കള്ളിമുള്‍ ചെ ടികള്‍ക്കുള്ളില്‍ പെട്ട്
കീറി മുറിഞ്ഞു മയങ്ങിപോയ മനസ്സിനെ ഉണര്‍ത്തി
രൂപമായ് നാദമായ് ചലനമായ്
സ്പര്‍ശന സുഖമായ് എല്ലാം ചേര്‍ന്നോന്നായ് മാറ്റി
വെളിച്ചത്തിന്റെ പൂത്തിരി കത്തിച്ച്
പാലൂട്ടി വള ര്‍ ത്തി യോരമ്മ യും
ചിന്തയുടെ മാലപ്പടക്കം പൊട്ടിച്ച്
തലോടി ഉറക്കി യോരച്ഛനും
ഇന്നില്ലല്ലോ !
ജിവിത തീക്കനല്‍ ആലയിലേക്ക്
എറിയപ്പെട്ട് ഉരുകിയുറഞ്ഞ്
അടിച്ചു പരത്തി വലിച്ചു നീട്ടി
ചിന്തക്ക് അതിര്‍ത്തി വരമ്പുകള്‍ തീര്‍ത്ത്
ആശയ അടിമത്ത വിഷം കുത്തി വച്ച്
വെറും ഒരാഭരണമോ
ആയുധമോ ആക്കി മാറ്റാന്‍
മോഹിച്ചവരും അകലെയാണ് !
എല്ലാം കഴിഞ്ഞിന്ന് തേയ്മാന ക്കുറവുമായ്
കാലത്തിന്റെ ത്രാസ്സില്‍ തൂങ്ങി നില്കവേ
കാലമില്ലാത്ത കമ്പോളമില്ലാത്ത
ശുന്യതയിലേക്കാവട്ടെ എന്റെ യാത്ര .
പ്രമേഹം ഒരു അടിസ്ഥാനചിന്ത
-
പ്രമേഹത്തിനെ കുറിച്ച് പ്രമേഹരോഗികൾ എങ്കിലും അത്യാവശ്യം അറീഞ്ഞിരിക്കേണ്ട
ചില കാര്യങ്ങൾ അരീയ്യാത്തത് കൊണ്ടാണ് മേല്പറഞ്ഞ തരത്തിലുള്ള തർക്കങ്ങൾ
വരുന്നത്.
അ...
5 വർഷം മുമ്പ്