2009, ഏപ്രിൽ 21, ചൊവ്വാഴ്ച

പ്രതിധ്വനി

ഇരുട്ടും വെളിച്ചവും പോലെ ജീവിതവും മരണവും ഒന്നാണെന്നറിയുക. സൂര്യനിൽ അലിഞ്ഞ് ഇല്ലാതാവാൻ കാമാഗ്നി കത്തിതീരണമെന്നറിയുക. തഴുകി തലോടാനായ് വരും തെന്നൽ ഒഴുകി മാറിപ്പോകേണമെന്നറിയുക. മോഹത്തിൽ പെരുമഴ ആഴിതൻ ആഴത്തിൽ ആഴ്ന്ന് അദൃശ്യമാകേണമെന്നറിയുക. അഗാധശൂന്യതയിൽ നിന്നന്നുയരുമീ ശബ്ദം, ആത്മാവും ബുദ്ധിയും ഒന്നാണെന്നറിയുന്ന ആനന്ദാനുഭൂതിതൻ പ്രതിധ്വനിയാണെന്നറിയുക.

2009, ഏപ്രിൽ 15, ബുധനാഴ്‌ച

അഭിവാഞ്ച

ജീവൻ നിലനിൽകണമെന്നത്
ജീവന്റെ തന്നെ നിലയ്ക്കാത്ത
അഭിവാഞ്ഛ ആണെന്നറിയുന്നു
അതിന്റെ മൃദുസ്പന്ദനം
ഞാൻ അനുഭവിക്കുന്നു
ജീവിക്കുന്നു എന്ന് തോന്നിക്കാൻ ഒരു
കഠിന ശ്രമമാണീ ജീവിതം.
മോഹവലയത്തിൽ കുടുങ്ങിയ
മീൻ കണക്കെ തുള്ളുന്നു തുടിക്കുന്നു.
ചുറ്റിലും വെള്ളമാണെങ്കിലും
ദാഹം പെരുകുന്നു.
ഭയക്കുന്നു ഞൻ ഇവറ്റയെ
ഭയമറ്റ് സ്വതന്ത്രനായെങ്കിൽ എനിക്ക്
ഞാനല്ലാതാകാൻ കഴിഞ്ഞേനെ.

2009, ഏപ്രിൽ 4, ശനിയാഴ്‌ച

മരണം പടിവാതില്കൽ എത്തും മുമ്പ്

വിളക്കുകെടുത്താൻ സമയമായെങ്കിലും ഇരുട്ടിന്റെ ശൂന്യതയിൽ, ഉള്ളിന്റെ ഉള്ളിൽ ജ്വലിക്കും ദീപമുയർത്തട്ടെ,ചുറ്റും വീശും കാറ്റിൽ കെട്ടുപോയാലും എണ്ണയൂട്ടി തിരികൊളുത്താൻ അമ്മയുണ്ടല്ലോ! സ്നേഹത്തിന്റെ അഗാധതയിൽ നിന്നുയർന്നു ദു:ഖത്തിൻ കുമിളകൾ വെന്തുരുകും ചൂടിൽ മരണത്തിൻ പടിവാതിലിൽ ഞാനെന്റമ്മയെ കണ്ടു ആശ്വാസത്തിന്റെ കണ്ണുനീരരുവിയിൽ നീന്തി തുടിച്ചു ഞാനല്പനേരം സ്വയം മറന്ന് ഊളിയിട്ടു ആത്മാവിൻ മടിത്തട്ടിലേക്കായ്. ഇരുട്ടിലാകെ തപ്പിതടഞ്ഞു കരണം മറിഞ്ഞു മലർന്നു പൊങ്ങി അമ്പ് കൊണ്ട് മലച്ച മീൻ കണക്കെ. സായാഹ്നമായ് സന്ധ്യയായ് സമയമായ് ഇനി ഇരുട്ടിന്റെ ശൂന്യതയിലേക്ക് ഒഴുകിമറയാൻ.

2009, മാർച്ച് 30, തിങ്കളാഴ്‌ച

സത്യമെത്ര വിചിത്രം

സത്യമെത്ര വിചിത്രം വിരൂപം അർത്ഥസത്യം സത്യമായ് ചമയുന്നു വാർദ്ധക്യം യൌവനത്തിൻ മേലങ്കി അണിയുമ്പോലെ സത്യം സൌന്ദര്യമാണുപോലും വൈരൂപ്യമാരുടെ സന്തതി? അനുപേക്ഷണിയമാണു സത്യം പക്ഷേ ആപേക്ഷികമാണതിൻ സ്വഭാവം നൈമിഷികമാണതിൻ ജീവൻ ശ്വാശ്വതമെന്നത് വെറും സങ്കല്പം മാത്രം. സന്ദർഭോചിതം, പ്രാദേശികം, നാശഹേതുകം, അതല്ലേ സത്യം? കൃത്രിമ മുഖങ്ങൾക്ക് വിശുദ്ധി അരുളും കാലം സത്യത്തിൻ മായാജാലം സത്യമെന്ന മിഥ്യക്ക് അർത്ഥം കാണാൻ കണ്ണു തുറക്കൂ സോദരാ.

2009, മാർച്ച് 27, വെള്ളിയാഴ്‌ച

മഴയ്ക്കു മുമ്പ്

വികാരത്തിന്റെ വേലിയേറ്റത്തിൽ തിരമാലയേറി അജ്ഞാതതീരത്തെങ്ങോ പോയിമറഞ്ഞു ആത്മാവ്. മായാമോഹിനിയുടെ മോഹനസ്വപ്ന തോണിയിൽ ഓളങ്ങളുടെ താളത്തിനൊത്ത് ചാഞ്ചാടിയാടി ഉറങ്ങി മനസ്സ്. എങ്ങുനിന്നോ മിന്നല്പിണറുപോൽ ഓടിയെത്തിയ പ്രകാശധാരയിൽ ഞാൻ ഞെട്ടിവിറച്ചു പതിച്ചു ധരണിയിൽ. മുറിവേറ്റ് ശിഥിലമായ മനസ്സാകെ അർബുദത്തിൻ തേർവാഴ്ചയിലായ്, പുഴുക്കൾ എഴുന്നള്ളി, തെയ്യങ്ങൾ തുള്ളിയാടി. മാറിലാകെ അമ്ലമുകുളങ്ങളുമായ്, കാലത്തിന്റെ ഗീതങ്ങൾപാടി പെരിയാർ പരന്നൊഴുകി. പേമാരിയിൻ മുന്നോടിയായ് മറ്റൊരു കൊള്ളിമീൻ! സ്നേഹപൂക്കാളായ് ആത്മാവ് പൊട്ടിചിതറി ആലിപ്പഴം പൊഴിയുന്നപോൽ. പ്രേമാമൃത ധാരയിൽ അരനിമിഷനേരം! ക്ഷണികമീമോഹം , ഉറഞ്ഞു ദാഹം ജ്വലിക്കും ഗോളമദ്ധ്യത്തിലെഇരുണ്ട ഗുഹാമുഖ* ത്തിലൊളിച്ചു സമയം. *blackhole

2009, മാർച്ച് 14, ശനിയാഴ്‌ച

എന്റെ മോഹം

എന്റെ മോഹങ്ങൾ,ചവിട്ടിക്കുഴച്ചരച്ച് മണ്ണാകുമ്പോൾ ഉയരുന്നു കോട്ടകൾ,കൊത്തളങ്ങൾ,കൊട്ടാരങ്ങൾ എന്റെ ഹൃദയത്തിലെ നൂറായിരം അറകൾ തുറക്കാനറിയാതെ നൃത്തം ചയ്യും സർപ്പസുന്ദരികൾ ഉണർത്തും മോഹം മേഘപാളികളിൽ ഒളിക്കുന്നു മഴയായ് മഞ്ഞായ് മാറുന്നു. നഗ്നനായ് നടന്ന് നീങ്ങുന്നു ഞാൻ പ്രേമത്തിൻ ചാട്ടവാറടിയെന്ന സ്വപ്നവുമായ്

2009, മാർച്ച് 12, വ്യാഴാഴ്‌ച

മരണത്തിൻ തീരം

അഴിമുഖത്തുനിന്ന് പുറകോട്ട് പുഴയിലൂടൊഴുകി വരും കണ്ണുനീർ അലയലയായ് എൻ നെഞ്ച് തഴുകുമ്പോൾ ഓർമ്മവരും ആ സ്നേഹനാളുകൾ. അമ്മതൻ പ്രേമത്തിൻ അന്ധകാരമാം അഗാധതീരങ്ങൾ ഇന്നു കാണുന്നു ഞാൻ വേർപാടിൻ വേദനയിലൂടെ. ഓർമ്മതൻ തീരങ്ങളിൽ ഓടിയെത്താൻ മോഹമായ് വരുന്നൂ ഞാനൊരു വാനമ്പാടിയായ് നിൻ അഴിമുഖത്ത് ഒഴുകി നടക്കും സ്നേഹ സായൂജ്യ നൌകയിലേറുവാൻ.

2009, മാർച്ച് 11, ബുധനാഴ്‌ച

എനിക്കു വിയർക്കണം

വിശപ്പുകൊണ്ട് ഞാൻ ആകെ വിയർത്തു ആ വിയർപ്പിൽ എന്റെ ശരീരം ശുദ്ധമായി ഗുരുക്കന്മാരും സതീർത്ഥ്യരും ചുറ്റും നിന്ന് എന്നോട് ചോദിച്ചു “നിനക്ക് എന്താണ് വേണ്ടത്?” അപ്പോൾ ഞാൻ പറഞ്ഞു “ എനിക്കു വിയർക്കണം” ആത്മാവിനെ വെട്ടി കീറിവച്ച അടുപ്പ് എരിഞ്ഞില്ല. വല്ലാത്ത തണുപ്പ് മനസ്സ് ഉറഞ്ഞു പോകുന്നു എനിക്ക് ഈ തണുപ്പ് വേണ്ട എനിക്കു വിയർക്കണം

2009, മാർച്ച് 7, ശനിയാഴ്‌ച

തിരുക്കുറലിലെ മലയാളപദങ്ങൾ

ഭാഷയാണ് വിഷയം. അതുകൊണ്ടാണീ ആമുഖവും. വായനക്കാർ സദയം ക്ഷമിക്കുക. ഭാഷാസ്നേഹം ആവാം. ഭാഷാഭ്രാന്ത് മതഭ്രാന്തു പോലെ അപകടകരമാണ്. കക്ഷിരാഷ്ട്രീയത്തിൽ കുറ്റിചൂലുകളുടേയും കുട്ടികുറുമ്പന്മാരുടേയും പാർട്ടിയോടുള്ള ഭ്രാന്തൻ സ്നേഹവും ഇതിന് തുല്യമാണ്. ഇതെല്ലാം രാജ്യത്തിന്റെ ഐക്യം നശിപ്പിക്കുന്നതും ദേശീയ ബോധം ഇല്ലാതാക്കുന്നതുമാണ്. ഭാഷയുടെ പേരിൽ തമിഴർക്ക് മലയാളികളോടും ,മലയാളികർക്ക് തമിഴരോടും വൈരം തോന്നേണ്ട കാര്യമില്ല. ഏ.ഡി.എട്ടാം ശതകം വരെയെങ്കിലും തമിഴിന്റെ dialectal variation ആയ ചെന്തമിഴിനോട് അടുത്ത ഒരു ഭാഷാഭേദം കേരളത്തിൽ നിലവിലുണ്ടായിരുന്നു. പിന്നീട് പലേ കാരണങ്ങളാൽ, പ്രധാനമായും സംസ്കൃതവുമായുള്ള അടുപ്പം മൂലമാവാം കേരളഭാഗത്ത് ഉപയോഗിച്ചിരുന്ന തമിഴ് മലയാളമായി മറുകയാണ് ഉണ്ടായത്. മലയാള സിനിമയിലെ ഒരു പ്രസിദ്ധ നടൻ മലയാള ഭാഷക്ക് കുറച്ചുകാലത്തേ ചരിത്രമേയുള്ളൂ എന്നും തമിഴിന് 5000 വർഷത്തേ പഴക്കം ഉണ്ടെന്നും ഒരു ടി.വി ഷോയിൽ പറയുന്നത് കേട്ടു. ഇത് പൂർണ്ണാമായും ശരിയല്ല. മലയാളത്തിന്റെ പഴമ തമിഴിന്റെ പഴമയോട് ബന്ധപ്പെട്ടതാണ്. തമിഴിലെ പ്രസിദ്ധമായ പല സാഹിത്യ കൃതികളുടേയും കർത്താക്കൾ കേരളത്തിൽ ജീവിച്ചിരുന്നവരാണ്. ഒരു ഭാഷയ്ക്ക് മറ്റൊരുഭാഷയുമായി ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടായാൽ ആ ഭാഷയുടെ മഹത്വം നശിച്ചുപോകുമെന്നൊരു മിഥ്യാ ധാരണയുണ്ട്. ഭാരതത്തിലെ പലേ ഭാഷകൾ തമ്മിലും intimate contacts ഉണ്ടായിരുന്നു എന്നാണ് നമ്മുടെ അറിവ്. ഉദാഹരണമായി ഒരു ഭാഷയിലെ ആഗമപദങ്ങൾ സൂചിപ്പിക്കുന്നത് ആ ഭാഷ സംസാരിച്ഛിരുന്ന ജനതക്ക് മറ്റുഭാഷകൾ സം സാരിച്ചിരുന്ന ജനതയുമായി സാംസ്കാരിക ബന്ധം സ്ഥപിക്കാൻ കഴിഞ്ഞിരുന്നു എന്നാണ്. തമിഴിൽ അനേകം സംസ്കൃതപദങ്ങൾ ഉണ്ട്. സംസ്കൃതത്തിൽ തമിഴ് പദങ്ങളും ഉണ്ട്. ഇതിനെ വളർച്ചയുടെ ലക്ഷണമായി വേണം കരുതാൻ. ഭഷയുടെ വളർച്ച വ്യക്തിയുടെ വളർച്ചയെ സഹായിക്കുന്നു. വ്യക്തിയുടെ വളർച്ച സമൂഹത്തിന്റേയും. വ്യക്തികളാണ് സമൂഹത്തിന് വലിയ സംഭാവനകൾ നൽകിയിട്ടുള്ളത്. തിരുവള്ളുവരുടെ മഹത്തായ സംഭാവനയായ “തിരുക്കുറൾ” ഈപശ്ചാത്തലത്തിലാണ് വിലയിരുത്തപ്പെടേണ്ടത്. ബി.സി. രണ്ടാം ശതകത്തിൽ ജീവിച്ചിരുന്ന തിരുവള്ളുവർ (എ.ഡി.രണ്ടാം ശതകമെന്ന് മറ്റുരുകൂട്ടർ) ഒരു ദ്വിഭാഷാ പണ്ഡിതനായിരുന്നു. തിരുവള്ളുവർ ജാതിപ്പേരാണ് എന്ന വാദവും നിലവിലുണ്ട്. [വല്ലഭർ > വല്ലവർ > വള്ളുവർ; വള്ളുവക്കോനാതിരി , വള്ളുവനാട് മുതലായ മലയാള പദങ്ങൾ ശ്രദ്ധിക്കുക] തിരുവള്ളുവരുടെ ജാതി എതാണെന്നുള്ളത് ഇവിടെ തികച്ചും അപ്രസക്തം. അദ്ദേഹത്തിന്റെ അമുല്യ സംഭാവനക്കാണ് ഇവിടെ പ്രാധാന്യം. അർത്ഥം, കാമം , ധർമ്മം എന്നിവയാണ് ‘തിരുക്കുറ’ലിലെ പ്രതിപാദ്യവിഷയങ്ങൾ. തിരുക്കുറലിലെ ഏതാനും മലയാളപദങ്ങളും അവയുടെ അർത്ഥവും അർത്ഥവ്യത്യാസവുമാണ് ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

വാക്ക്

കുറൾ നമ്പർ

ർത്ഥം മലയാളത്തിൽ

ർത്ഥം തമിഴിൽ

റിമാർക്ക്

അയ്യം

353 ,845 etc

സ്വീര്യമല്ലാത്തത്

doubt

തെക്കൻ കേരളത്തിൽ ഇപ്പോഴും പ്രയോഗത്തിൽ ഉണ്ട്

അമ

121

രണമില്ലാത്ത

രണമില്ലാത്ത

SKT origin

ന്തം

563 , 593

അവസാനം

അവസാനം

അമിഴ്തം

702 ,968

അമൃത്

അമുതം

രങ്കു

401

രങ്ങ്

രങ്ക്

ല്ലൽ

245 .798

ല്ലൽ

ല്ലൽ

അഴു

1317, 1318

അശ്രു

അഴു

അഴാതെ = കരയാതെ

അകം

നസ്സ്

ള്ളം

അകം-പുറം. സംസ്കൃതത്തിലെ അഹം എന്ന പദത്തിനോട് ബന്ധമുണ്ടാവാം

അകലം

389, 392

അകലം

അകലം

Distance

അച്ചാണി

667

അത്താണി=താങ്ങ് (support)

സംസ്കൃതത്തിലെ അക്ഷവും തമിഴിലെ ആണി യും ചേർന്ന് ഉണ്ടായതാവാം

ഞ്ചം

686, 723,882 etc

ഞ്ചം

അച്ചം meaning fear

ലയാളത്തിൽ ഇപ്പോൾ പ്രയോഗത്തീൽ ഇല്ല

രശൻ

381, 412, 534 etc

രചൻ

രാജാവ്

അടിമൈ

610, 1120

അടിമ

അടിമൈ

Slave

ലക്കം

627

ലക്ഷ്യം

ലക്കിയം

SKT origin

ഇയക്കം

102

യജ്ഞം =action

ഇയക്കം=movement

ഇയക്കുനർ, ഇയലുക മുതലയ പദങ്ങൾ പിന്നീട് ഉണ്ടായി

2009, ഫെബ്രുവരി 13, വെള്ളിയാഴ്‌ച

കണ്ണനും കൻഹനും കൃഷ്ണനും

കണ്ണൻ [മലയാളം] കൻഹ [പ്രാകൃതം] കൃഷ്ണ [ സംസ്കൃതം] അതോ കൃഷ്ണ , കൻഹ, കണ്ണൻ - ഈ പരിണാമ പ്രക്രിയയിൽ എതാണ് ശരി എന്നത് വേണമെങ്കിൽ ഒരു ബുദ്ധി വിനോദമായി കണക്കാക്കാമെങ്കിലും ഇവിടെ തികച്ചും അപ്രസക്തമാണ്. നമുക്ക് കേരളീയർക്ക് ‘കണ്ണൻ തന്നെ യാണ് പ്രധാനം. ‘കണ്ണ്’ നാമരൂപവും ‘കാണുക‘ എന്ന ക്രിയാപദവും മലയാളത്തിനും തമിഴിനും സ്വന്തമാണ്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഭാഷകളിൽ ഇതേ അർത്ഥമുള്ള,ശബ്ദ സാമ്യമുള്ള പദങ്ങൾ ഉണ്ട് എന്നത് യാദൃശ്ചികമല്ല. ഉദാഹരണത്തിന് ലാറ്റിൻ പദമായ ഗ്നാരസ്സ് [gnarus] ഗ്രീക്കുപദമയ ഗ്നോ-നൈ [gno-nai] സംസ്കൃത പദമായ ജ്നാന [gnana] ഇംഗ്ലീഷ് പദമായ കെൻ [ken meaning to know, to perceive ] ഗോഥിക്ക് [old English] ഭാഷയിൽ cunnan മോഡേൺ ഇംഗ്ലീഷിൽ know ഇവ ശ്രദ്ധിക്കുക. കണ്ണുകൾ വെറുതെ കാണാൻ മാത്രമല്ല ജ്ഞാനം നേടാനുള്ള ഏറ്റവും ശക്തമായ ഉപകരണമായി വേണം കരുതാൻ. എല്ലാം കാണുന്ന, അറിയുന്ന കണ്ണൻ ജ്ഞാനത്തിന്റെ പര്യായമാണ്, ആത്മീയ തേജസ്സ് ആണ്.പ്രപഞ്ചപൌരത്വമുള്ള കണ്ണനെ കണ്ണൻ എന്നല്ലാതെ മറ്റെന്തു പേരു പറഞ്ഞാണ് വിളിക്കുക?. “ഞങ്ങടെ മാർക്സിനേക്കാൾ വലിയവനാണോ ഈ കണ്ണൻ?” നമ്മുടെ കേരളത്തിൽ ഈ ചോദ്യം പ്രതീക്ഷിക്കാവുന്നത് തന്നെ. ഉത്തരം ഒന്നേയുള്ളു: “ശരീരം നശ്വരമാണ് , ആത്മാവ് അനശ്വരവും”

2009, ജനുവരി 26, തിങ്കളാഴ്‌ച

സാഹിത്യാസ്വാദനവും സൌന്ദര്യബോധവും -ഭാഗം 2

രാജീ അതിലേക്കു തന്നെയാ‍ണ് ഞാൻ വരുന്നത് . സാഹിത്യ ഭാഷപോലെ പ്രാധാന്യമുള്ളതാണല്ലോ വിഷയങ്ങളും. ഇവയുടെ രണ്ടി ന്റേയും harmonious blending ണല്ലോ സാഹിത്യം. വിഷയങ്ങളിൽ ഉണ്ടാവുന്ന മാറ്റം തീരെ കുറവാണ്. ഹോമർലിയഡിൽപ്രേമവും വ്യക്തിവൈരാഗ്യവും യുദ്ധവും പ്രധാന വിഷയങ്ങളായി അവതരിപ്പിച്ചു. ‘രാമയണകഥയുംലിയഡിലെ കഥയും തമ്മിലുള്ള സാദൃശ്യങ്ങൾ പലതാണ്. രാവണൻ സീതയെ തട്ടികൊണ്ടുപോകുന്നതും, അതി ന്റെ ഫലമായുണ്ടാവുന്ന യുദ്ധവും ആണല്ലോരാമയണത്തിലെ വിഷയം. ”

ലിയഡി ട്രോജൻ രജകുമാരനായ പാരീസ് ഹെലനെ തട്ടികൊണ്ടു പോകുന്നതിനെ തുടർന്നുള്ള ഗ്രീക്ക്-ട്രോജൻ യുദ്ധവും അല്ലെ മാഷേ

അതേ രാജീ.. വിഷയങ്ങൾ മാറുന്നില്ല. മഹാഭാരതത്തിലും, സ്നേഹവും വിദ്വേഷവും അധികാരമോഹവും എല്ലാമാണല്ലോ വിഷയങ്ങൾ. ഇവയൊക്കെ മനുഷ്യ സമുദായത്തിൽ കാണുന്ന മൌലിക വികാരങ്ങൾ ആണ്. ആന്റണിക്ക് ക്ലിയോപാട്രയിലുണ്ടായ ‘infatuation’ ഉം അമേരിക്കൻ പ്രസിഡന്റിന് വൈറ്റ് ഹൌസ് ജീവനക്കാരിയോടുണ്ടായ വികാരവും ഒരുപോലെതന്നെ. എല്ലാക്കാലത്തും സഹിത്യകാരന്റെ വിഷയങ്ങളും പ്രേമം , വിദ്വേഷം, അസൂയ തുടങ്ങിയ മൌലിക വികാങ്ങൾ തന്നെ

“അപ്പോ സഹിത്യം എല്ലാക്കാലത്തും ഒരേപോലെ തന്നെ ആണെന്നാണോ മാഷ് പറയുന്നത്?”

ല്ല ജോൺസൺ അതു ശരിയല്ല. സഹിത്യകാരന്റെ വീക്ഷണത്തിന് മാറ്റം വരാം. പശ്ചാത്തലം മാറുന്നതനുസ്സരിച്ച് വികരപ്രകടനത്തിനും അതു പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്ന ‘techniques’ ഉം മാറ്റം വരാം . ഇവിടെ ജോൺസണെ ഒരു കഥാപാത്രമാക്കുന്നതിൻ വിരോധം ഇല്ലല്ലോ? ജോൺസന് ഷീലയുമായി പ്രേമം എന്നു കരുതുക. ജോൺസനും ഷീലയും പ്രേമിക്കുന്നത് പരീസ്സും ഹെലനും പ്രേമിച്ചതു പോലെയോ ഡസ്ഡിമോണയും ഒഥല്ലോയും പ്രേമിച്ചതു പോലെയോ ആവില്ല. അന്തരീക്ഷം മാറി, കഥാപാത്രങ്ങളുടെ ചുറ്റുപാടുകളിലും മാറ്റം വന്നു. മാറ്റം സാഹിത്യകാരന്റെ treatment of the subject ഉം മറ്റം രുത്തും. പക്ഷേ ആന്റണിക്ക് ക്ലിയോപാട്രയോടു തോന്നിയ വികാരത്തിലും ജോൺസന് ഷീലയോപ്പ്ടു തോന്നിയ വികാരത്തിലും അടങ്ങിയിരിക്കുന്ന മൌലിക സ്വഭാവം പ്രേമം തന്നെ. സംശയമില്ലല്ലോ? മത്ഥരയുടെ അസൂയയും ഏഷണി പ്രയോഗവും ഇരുപത്തിഒന്നാം ശതാബ്ധത്തിൽ ഭാരതത്തിലുള്ള ചില അമ്മായിയമ്മമാരുടേതിൽ നിന്നും വിഭിന്നമല്ലല്ലോ? പക്ഷേ അവർ അത് പ്രകടിപ്പിക്കുന്ന രീതി ,execution of the techniques മാറിയെന്നു വരാം. അവ പ്രയോഗിക്കാനുണ്ടാവുന്ന കാരണങ്ങളും ലക്ഷ്യങ്ങളും വേറെയാവാം.”

സാഹിത്യ കൃതികൾക്കുണ്ടാവുന്ന രൂപമാറ്റം treatment of the subject ലുള്ള വ്യത്യസ്തത കൊണ്ടാണോ?”

രാജിയുടെ ചോദ്യം നല്ലതുതന്നെ. രാജിയുടെ രൂപവും ഷീലയുടെ രൂപവും ഒന്നു പോലെയാണെന്ന് പറയാൻ ആകുമോ? നിറം അവയവങ്ങളുടെ കൃതിയിലുള്ള വ്യത്യാസം ഇവയൊക്കെ രൂപവ്യത്യാസത്തിന് കാരണമാവും. ഇതുപോലെതന്നെയാണ് സാഹിത്യ കൃതികൾക്കും രൂപവ്യത്യാസം സംഭവിക്കുന്നത്. ഒരോതരത്തിലുള്ള കൃതിക്കും ഒരോ ചട്ടകൂട് ഉണ്ടാവും. ഇത് നേരത്തേ തീരുമാനിച്ച് ഉറപ്പിച്ച താണ് ചട്ടകൂടിന് ഉതകുന്ന രീതിയിലാവും സാഹിത്യകാരൻ വിഷയം കൈകാര്യം ചെയ്യുക. ഒരു ഭാവഗീതത്തിനും ഇതിഹാസത്തിനും ഉണ്ടാവുന്ന വ്യത്യാസം ഇവിടെ സംഭവിക്കുന്നു. ഒരു ചെറുകഥ പോലെയല്ലല്ലോ നോവൽ. രസങ്ങൾ ദ്യോതിപ്പിക്കുന്നതാണ് ഭാവം. ഭാവപ്രകടനത്തിൽ എഴുത്തുകാരനുള്ള കഴിവ് എപ്പോഴും ശ്ലാഹിക്കപ്പെടേണ്ടതാണ്. ഒരോ കഥാപാത്രത്തിന്റേയും മനസ്സിന്റെ ഉള്ളറകളിലേക്ക് ഊളിയിട്ടിറങ്ങി തന്മയത്വത്തോടെ പ്രകശിപ്പിക്കുന്നതാണ് സാഹിത്യകാരനെ വേറിട്ടതാക്കുന്നത്. ഒരു കഥാപാത്രത്തിന്റെ വേഷവിധാനത്തിലെ പ്രത്യേകതകളും ഭാഷാപ്രയോഗവും മാത്രമല്ല സാഹിത്യകാരൻ പഠനവിധേയമാക്കുന്നത് ,not mere externals ,he has to dive deeper into the heart of the character. ന്നാലെ ഭാവ വൈവിദ്ധ്യവും രസാനുഭൂതിയും പൂർണ്ണമാവൂ. പക്ഷേ എല്ലാ കൃതിയിലും അത് ഉണ്ടാവണമെന്നില്ല. It depends on the purpose of the writer. സാഹിത്യകാരന്റെ ലക്ഷ്യം മാറുമ്പോൾ അയാളുടെ വീക്ഷണാവും മാറാം. ഒരു ഫലിതനാടകവും ഒരു ദുരന്ത നാടകവും പോലെ.”

സാഹിത്യകാരന്റെ ലോകവും സാധാരണലോകവും തമ്മിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ മാഷേ?”

“ഉണ്ടല്ലോ ജഗദീശ് . അവ രണ്ടും ഭിന്നങ്ങളാണ്. സാഹിത്യത്തിൽ ഒരു കഥാപാത്രത്തിന്റെ പുരോഗതി കാര്യകാരണ സഹിതമാവും.

ഒരു ദുഷ്ടകഥാപാത്രം തുടക്കം മുതൽ അവസാനം വരെ അങ്ങിനെതന്നെ യാവും. പെട്ടെന്നുള്ള മാറ്റം വായനക്കാരിൽ അവിശ്വസനീയതയാണ് ഉളവാക്കുക. മാറ്റത്തിന് കാരണങ്ങൾ തേടി കഥാകൃത്ത് വളരെ അധികം വിഷമങ്ങൾ നേരിടെണ്ടതായും വരാം.

സാധാരണ ജീവിതത്തിൻ ലിമിറ്റേഷൻ ഇല്ല. മാറ്റങ്ങൾ സംഭവിക്കുന്നതോ അല്ലാത്തതോ ആയ കാര്യങ്ങൾ ആരേയും പ്രകടമായി ബാധിക്കാറില്ല. വയനക്കാരൻ അങ്ങിനെയല്ലല്ലോ! അയാൾ തുടക്കാം മുതൽ സാഹിത്യകാരൻ പ്രതേകമായി സൃഷ്ടിച്ച ലോകത്താണ്. അവിടെ കാര്യ കാരണസഹിതം ആണ് കഥയുടെ പുരോഗതി. മറ്റൊരുകാര്യം സാഹിത്യകാരന് സാധാരണ ജീവിതത്തിലെ ഏതു സം ഭവവും അതേപടി പകർത്താൻ ആവില്ല. ചില അംശങ്ങൾ കഥാഘടനയുടെ കെട്ടുറപ്പിനുവേണ്ടി ഉപേഷിക്കേണ്ടി വരും. ചില പുതിയ അംശങ്ങൾ ഭാവനാ സൃഷ്ടിയും ആയേക്കാം. സഭ്യതയുടെ പേരിലും ചില അംശങ്ങൾ ഒഴിവാക്കപ്പെടുന്നു

സഭ്യതയും സംസ്കാരവും സൌന്ദര്യവും പരസ്പരം ബന്ധമുള്ള വിഷയങ്ങളാണോ?”

“ഉഗ്ര ചോദ്യം ജഗദീശ്. വാക്കുകൾക്കെല്ലാം ഭിന്നമായ അർത്ഥമാണ് നമ്മുടെ വായനക്കാർ നൽകി വരുന്നത്. ഇവിടെ അപ്രസക്തമെങ്കിലും നിങ്ങൾ കൂടുതൽ ചിന്തിക്കാനായി ചില സൂചനകൾ തരാം. സംസ്കരം എന്തെന്നല്ലേ ജഗദീശിന്റെ ചോദ്യം. എല്ലാമനുഷ്യർക്കും വേണ്ട ഒരു ജീവിത സഹായിയാണ് സംസ്കാരം. അത് എങ്ങിനെ ഉണ്ടാവുന്നു എന്ന് നോക്കാം നിങ്ങൾ എല്ലവരോടുമായി ഒരു ചോദ്യം. നല്ല വിളവുകിട്ടാൻ കർഷകൻ എന്തു ചെയ്യണം. ജോണ്സന്റേതാവട്ടെ ഉത്തരം.”

കർഷകൻ fertail land choose ചെയ്യണം.”

ശരി അതു മാത്രം മതിയോ?”

നിലം ഉഴുത് വൃത്തിയാക്കണംരാജിയുടേതാണ് ഉത്തരം

ജോൺസൺ തന്നെ ഉത്തരം തരൂ .ഉറക്കം വിടാൻ അത് സഹയിക്കും.”

നല്ല വിത്ത് തിരഞ്ഞെടുക്കണം . സമയത്ത് വളം ചേർക്കണം വെള്ളം നൽകണം കളകൾ നീക്കണം.”

ശരിയാണ് . ഇത്രയൊക്കെചെയ്താലേ നല്ല വിളവ് ഉണ്ടാവൂ. This is agriculture . നിലം ഉഴുതു മറിച്ച് വിത്തെറിയുന്ന പോലെ നമ്മുടെ മനസ്സിനെയും ഉഴുതു മറിച്ച് പാകപ്പെടുത്തി നല്ല ആശയങ്ങൾ മനസ്സിലേക്ക് എറിഞ്ഞുകൊടുക്കുന്ന ,ചിന്തയിൽ കൂടി അവയെ വളർത്തുന്ന പ്രക്രിയക്കാണ് culture ന്നു പേര്. Culture is the cultivation of the mind. Not the cultivation of the land. ല്ലാവർക്കും വേണ്ടത് Culture ന്നെ. ഇത് വേണ്ടാത്ത ഒരു കൂട്ടർ രാഷ്ട്രീയക്കാരിൽ ചിലർ മാത്രമാണ്. അവരെ നമുക്ക് dogmatists എന്നു വിളിക്കാം. അവർ വിശ്വസിക്കുന്നത് മാത്രമാണ് ശരി എന്നാണ് അവരുടെ വാദം. ചിന്തിക്കാൻ മടികാണിക്കുന്ന ഇക്കൂട്ടർ Culture ന്ന വാക്കിന് മസ്സിൽ പവർ എന്നാണ് അർത്ഥം കല്പിച്ചിരിക്കുന്നത്. “

മാഷേ സഭ്യത എന്ന വാക്കിന് സംസ്കാരവുമായുള്ള ബന്ധം എന്താണെന്ന് പറഞ്ഞില്ല.”

ജോൺസൺ ഏതു ലോകത്താണ്? സംസ്കാരം ഉണ്ടാവുമ്പോൾ സഭ്യതയും അസഭ്യതയും തിരിച്ചറിയാൻ എന്താണ് പ്രയാസം.”

ഇത്രയുമേയുള്ളോ? എന്നാൽ സംസ്കാരവും സൌന്ദര്യവുമായി എന്താ ബന്ധം?”

ജോൺസൺ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങിയിരിക്കുന്നു. അതൊരു നല്ല ലക്ഷണമാണ്. A positive sign of grouth. ജോൺസൺ സൌന്ദര്യ ശാസ്ത്രത്തിന് പൊതുവായി ചില വിശേഷ ഗുണങ്ങളുണ്ട്. അവയെ നമുക്ക് fundamentals of aesthetics ന്നു വിളിക്കാം. ഒരു പാട്ടു കേട്ടു കഴിഞ്ഞാൽ അത് നല്ല പാട്ട് അഥവാ മോശം പാട്ട് എന്ന് എങ്ങിനെയാണ് വിലയിരുത്തുക?. പാട്ടിന് ശബ്ദമാധുര്യവും ആശയഗാഭീര്യവും ഉണ്ടാവണം, പാട്ട് സംഗീതാത്മകമായിരിക്കുകയും വേണം. താളവും ശ്രുതിയും ചേർത്ത് നല്ലശബ്ദത്തിൽ പാടുമ്പോൾ പാട്ടിന് സൌന്ദര്യം ആയി. ഇത് ചിത്രകാരനും ശില്പിക്കും ബാധകമാണ്. ഇവയ്ക്കൊക്കെ ,പാട്ടിനും ചിത്രത്തിനും,ശില്പത്തിനും ഊണ്ടായിരിക്കേണ്ട അടിസ്ഥാന ഗുണങ്ങൾ harmani യും symmatri യും propotion നും ആണ്.”

മാഷ്അതൊന്ന് വിശദമാക്കിയാലെ ഞങ്ങൾക്ക് മനസ്സിലാവൂ.”

രി രാജീ ഞാനൊരുദാഹരണം പറയാം. ആയുർവേദഗന്ഥങ്ങൾ പലേ രസായനങ്ങളേക്കുറിച്ചും ലേഹ്യങ്ങളേക്കുറിച്ചും പ്രസ്താവിക്കുന്നുണ്ട്. ഇവ ഉണ്ടാക്കേണ്ട രീതികളും അവയിൽ വിവരിക്കുന്നുണ്ട്. ഒരോ രസായനം ഉണ്ടാക്കാനും വിവിധ ഘടകങ്ങൾ , പച്ചമരുന്നും പാലും വെള്ളവുമെല്ലാം, പ്രത്യേക അനുപാതത്തിൻ ആയിരിക്കണമെന്ന് നിഷ്കർഷിച്ചിരിക്കുന്നു. ഘടകങ്ങൾക്കുണ്ടാവേണ്ട ഗുണാങ്ങളേ കുറിച്ചും അവയിൽ പ്രതിപാദിച്ചിരിക്കുന്നു. ഒരോ വസ്തു ഉണ്ടാക്കാനും പ്രത്യേകരീതി അവലംബിക്കപ്പെടേണ്ടതിന്റെ ആവശ്യകത അടിവരയിട്ടു പറയാൻ കാരണം ഉണ്ടാക്കപ്പെടുന്ന വസ്തുവിന് നിക്ഷിപ്ത ഗുണം ഉണ്ടാവാനാണ്. പ്രകൃതിയിൽ നാം കാണുന്നതും ഇതുതന്നെ ആണ്. അത്ഭുതവും അനുപമേയവുമായ harmony യെ divine harmony ന്നു വിളിക്കാം. മനുഷ്യരുടെ സൃഷ്ടി divine harmony യുടെ imitation മാത്രമാണ്

സൌന്ദര്യവും ഹാർമണിയും തമ്മിലുള്ള ബന്ധമെന്തെന്ന് ഇനിയും മനസ്സിലയില്ല.”

സൌന്ദര്യമെന്നാൽ ഹാർമണി എന്നർത്ഥം. “

സ്ത്രീ സൌന്ദര്യം എന്നാൽ ഹാർമണിയാണോ മഷേ?”

ജോൺസന്റെ സംശയം ഇപ്പോഴും സ്ത്രീയെ ക്കുറിച്ചുതന്നെ. മനുഷ്യന്റെ സൌന്ദര്യം സ്ത്രീയായാലും പുരുഷനായാലും പ്രത്യേക ഘടകങ്ങളേയാണ് ആശ്രയിച്ചിരിക്കുന്നത്

ഘടകങ്ങൾ മാറുമ്പോൾ നിർവചനവും മാറുമോ മാഷേ?” രാജിയുടേതാണ് ചോദ്യം

നിക്കും ഉണ്ടൊരു സംശയം. സ്ത്രീക്ക് ബാഹ്യ സൌന്ദര്യവും ആന്തരീക സൌന്ദര്യവും ഇല്ലേ മാഷേ? ” ജോൺസണിന്റേ വക സംശയം

സ്ത്രീയുടെ ബാഹ്യ സൌന്ദര്യമെന്നത് അവയവങ്ങളുടെ പ്രൊപ്പോഷനെ അടിസ്ഥാനപ്പെടുത്തിയാണ്. Symmetry ന്ന വാക്ക് ഓർക്കുക. ഒരു കൈ കുറുകിയതാണെങ്കിൽ നിശ്ചയിക്കപ്പെട്ട proportion ല്ലാത്തതു കാരണം ബാഹ്യ സൌന്ദര്യത്തിന്റെ താളം തെറ്റുന്നു. ആന്തരീക സൌന്ദര്യമെന്നത് ആണിനും പെണ്ണിനും ഒരുപോലെ വേണ്ടതാണ്. മനുഷ്യന് മനുഷ്യനാവാൻ എന്തൊക്കെ ഘടകങ്ങളാവും വേണ്ടത്? ”

“ശരീരം മനസ്സ് ബുദ്ധി

ജഗദീശിന്റെ ഉത്തരം ശരിയാണ്. ഇവ മൂന്നും വേണ്ടത്ര അളവിൽ ഉണ്ടായാലെ സൌന്ദര്യം ഉണ്ടാവു. ലപോലെ ശരീരം വളരുകയും ബുദ്ധി വികസ്സിച്ചിട്ടുമില്ലാത്ത അവസ്ഥ സൌന്ദര്യത്തിന്റെ ലക്ഷണമല്ല. ഒരു സ്ത്രീക്ക് വേണ്ടത്ര ബാഹ്യസൌന്ദര്യ മുണ്ട് പക്ഷെ മന്ദബുദ്ധിയാണെങ്കിൽ അവളെ ജോൺസൺ വിവാഹം കഴിക്കുമോ? ശരീരത്തിനു വടിവും ,കൂർമ്മ ബുദ്ധിയുള്ളവളുമാണ്, പക്ഷേ തോന്നുന്ന വികാരങ്ങൾ നി ന്ദ്യവും നീചവും സമുദായ മംഗീകരിക്കാത്തതു മാണ് , മനസ്സിന് കുഷ്ഠരോഗം പിടിച്ചാൽ അത് സൌന്ദര്യത്തിന്റെ ലക്ഷണമാകുമോ? കർമ്മശേഷിയും കുശാഗ്രബുദ്ധിയുമുള്ള ഒരാൾ മറ്റുള്ളവരുടെ നാശമാണ് ആഗ്രഹിക്കുന്നതെങ്കിൽ സ്ത്രീയെക്കുറിച്ച് പറഞ്ഞതെല്ലാം പുരുഷനും ബാധകമാകുന്നു. ഇതിന്റെ അർത്ഥം ഒരു മനുഷ്യനിൽ ബുദ്ധിയുടെ അംശം കൂടാൻ പാടില്ലയെന്നോ മനസ്സിന്റെ വികാസം ഉജ്വലമാകാൻ പാടില്ലായെന്നോ അല്ല.”

അപ്പോഴെ മാഷേ ഭാരതീയ സൌന്ദര്യ ശാസ്ത്രവും യൂറോപ്യൻ സൌന്ദര്യ ശാസ്ത്രവും ഭിന്നമാണോ? മാഷ് പറഞ്ഞതാണ് ശരിയെങ്കിൽ ശസ്ത്രം എങ്ങിനെ ഭിന്നമാവും? ”

ജഗദീശ് ഇതറിയണമെങ്കിൽ വിഷയത്തേ കുറിച്ച് കുറേ അധികം പഠിക്കേണ്ടിയിരിക്കുന്നു. നിങ്ങളുടെ അറിവിലേക്കായി ചില സൂചനകൾ തരാം. നമ്മളെല്ലാം ഭാരതീയരാണല്ലോ? നമ്മുടെ മുൻ‌ഗാമികൾക്ക് ജാതിമത വ്യത്യാസങ്ങൾ ഉണ്ടായിരുന്നില്ല. ജ്ഞാനിയും അജ്ഞാനിയും എന്ന വ്യത്യാസമേ ഉണ്ടായിരുന്നുള്ളു. ജ്ഞാനികൾ ഏറ്റവും മുഖ്യമായി കരുതിയത് ദൈവസങ്കല്പ മായിരുന്നു. ആത്മീയചിന്ത ആയിരുന്നു അവരുടെ പ്രധാന തൊഴിൽ. വേദങ്ങളും ഉപനിഷത്തുക്കളും ഉണ്ടാവാൻ കാരണം ആത്മീയ ചിന്തയാണ്. മറ്റൊരു നാട്ടിലും വേദങ്ങളോ ഉപനിഷത്തുക്കളോ ഉണ്ടായില്ലായെന്നതും നാം ഓർക്കേണ്ടതാണ്. ഉപനിഷത്തുകളിൽ ബ്രഹ്മാവിനെ പ്രപഞ്ച സൃഷ്ടിയുടെ കർത്താവെന്ന നിലയിൽ ഉജ്വല ജ്യോതിർ പ്രവാഹമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ജ്യോതിർ പ്രവാഹമാണ് നക്ഷത്ര സമൂഹങ്ങളുടേയും സൂര്യന്മാരുടേയും ഗ്രഹങ്ങളൂടേയും , മനുഷ്യന് അനുഭവവേദ്യമല്ലാത്ത എല്ലാ അത്ഭുത പ്രതിഭസങ്ങളുടേയും പിന്നിൽ ഒളിഞ്ഞിരിക്കുന്ന സൌന്ദര്യം. സാധാരണ മനുഷ്യന്റെ സൌന്ദര്യ ബോധത്തിനും എത്രയോ ഉയരത്തിലാണ് സൌന്ദര്യത്തിന്റെ ഇരിപ്പിടം. ‘എന്തിനാണോ മഹത്വവും ശക്തിയും സൌന്ദര്യവും ഉള്ളത് അത് എന്റെ പ്രകാശധാരയുടെ ഭാഗമാണെന്ന് ശ്രീകൃഷ്ണൻ ഭഗവത് ഗീതയിൽ പറഞ്ഞിട്ടുണ്ട്. നമ്മൾ മനസ്സിലാക്കേണ്ടത് പ്രകാശ ധാരയുടെ ഭാഗമാണ് നാം എല്ലാവരും എന്നാണ്. പ്രകാശധാരയുടെ ഉറവിടം തേടി പ്പോകുന്ന മനുഷ്യനു മാത്രമേ ആത്മീയ സൌന്ദര്യം എന്തെന്ന്‌ അറിയാൻ കഴിയൂ. ഒരു സൌന്ദര്യാന്വേഷകന് ജാതിയും ,മതവും,രാഷ്ട്രീയ പാർട്ടികളും ഒന്നും പ്രശ്നമല്ല. ഇവയൊക്കെ ഉണ്ടാക്കാവുന്ന അതിരുകൾ ഭേദിച്ച് അയാൾ പ്രപഞ്ചത്തോളം വളരുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഒരു സൌന്ദര്യ ആരാധകന് പ്രപഞ്ചമാണ് സൌന്ദര്യന്വേഷണ പരിധി. ‘ല്ലയോ മനുഷ്യാ നീ പാപി യാണ് അടിമയാണ് എന്നു പറഞ്ഞ് അവനിൽ ജ്വലിക്കുന്ന ആത്മീയ തേജസ്വിനെ നശിപ്പിക്കാൻ ശ്രമിക്കുന്നവർ മനുഷ്യ സമുദായത്തോട് ചെയ്യുന്ന ക്രൂരതയായിട്ടുവേണം കരുതാൻ. ഭാരതീയ സൌന്ദര്യ ശാസ്ത്രം ആത്മീയ സൌന്ദര്യ ദർശനവുമായി കെട്ടുപിണഞ്ഞു കിടക്കുന്നു.”

അപ്പോൾ ഭാരതീയ സൌന്ദര്യ ശാസ്ത്രം ഹിന്ദുക്കളുടെ മാത്രം സൌന്ദര്യ ശാസ്ത്രമാണോ?” ജോൺസണ് വിണ്ടും സംശയം

ഇല്ല ജോൺസൺ ഭരതീയ സൌന്ദര്യ ശാസ്ത്രം ഭരതീയരുടേതാണ്. ‘ഭരതീയം എന്നാൽ ഹിന്ദുമത വിശ്വാസം മാത്രമാണെന്നത് ചില രാഷ്ട്രീയ പാർട്ടികളുടെ കാഴ്ചപ്പാടാണ്. ഭാരതീയം ന്നാൽ ഹൃദയരായ സൌന്ദര്യ ബോധമുള്ള ആത്മീയാനുഭൂതി തേടുന്ന പല ഭാഷകൾ സംസാരിക്കുന്ന പല മതങ്ങളിൽ വിശ്വസിക്കുന്ന ജനതയുടെ കൂട്ടായ്മ ആണ്. ജാതി മത വർണ്ണ വർഗ്ഗ ഭേദങ്ങൾ മനുഷ്യനെ മനുഷ്യനായി ക്കാണാൻ തടസ്സമാവില്ലെന്ന് ഉത്ഘോഷിക്കുന്നവരാണ് ഭാരതീയർ. എല്ലാമനുഷ്യരിലും കുടികൊള്ളുന്ന ആത്മീയ ബോധമാണ് മനുഷ്യനെ മനുഷ്യനാക്കുന്നത് എന്ന വിശ്വാസം ആണ് ഭരതീയ ജനതക്ക് ഉള്ളത്. ആത്മീയ ഗുണം തന്നെയാണ് ഭാരതീയ സൌന്ദര്യ ശാസ്ത്രത്തിലും പ്രകടമായിക്കാണുന്നത്.”

അപ്പോൾ പാശ്ചാത്യ സൌന്ദര്യ ദർശനം ഇതിൽ നിന്നും വിഭിന്നമാണോ?” ജഗദീശിന്റേതാണ് ചോദ്യം

ജഗദീശ്, പ്ലേറ്റോ സൈന്ദര്യബോധത്തെ സന്മാർഗ്ഗ ചിന്തയുമായാണ് ബന്ധിപ്പിക്കുന്നത്. അരിസ്റ്റോട്ടിലാണെങ്കിൽ ദുഷ്ടമനസ്സുകളുടെ ദുർമേദസ്സ് അകറ്റാനുള്ള ഉപാധി ആയിട്ടാണ് സഹിത്യത്തെ വീക്ഷിച്ചത്. കല മനുഷ്യ മനസ്സിനെ ഉത്തേജിപ്പിക്കണമെന്ന് പ്ലോട്ടിനസ്സ് പറയുമ്പോൾ ആത്മീയ നിർവൃതിയാണ് അതു കൊണ്ട് ലക്ഷ്യമാക്കുന്നത് എന്ന് പറയാൻ ആവില്ല. കാൻറ്റ് ആവട്ടെ സൌന്ദര്യാനുഭൂതി ആത്മീയാനുഭൂതിയായി കാണുന്നില്ല. ഒരു തത്വ ചിന്തകന്റെ കണ്ണുകളിൽ കൂടി സൌന്ദ്യര്യം analyse ചെയ്യാ സാധിച്ചത് ഭാരതത്തിൽ ജീവിച്ചിരുന്ന ഷിമാർക്കു മാത്രമാണ്. സ്നേഹമാണ് സത്യം സത്യമാണ് സൌന്ദര്യമെന്ന് പറയുക മാത്രമല്ല സ്നേഹം എല്ലാവരിലേക്കും പകരാനും ഭാരതീയർക്കു കഴിഞ്ഞു. സൌന്ദര്യം ആസ്വദിക്കുമ്പോൾ സ്നേഹം മനസ്സിൽ തുളുമ്പണം. സ്നേഹം മനസ്സിൽ തുളുമ്പിയാലേ അത് മറ്റുള്ളവരിലേക്ക് പകരാനാവൂ. ഞാൻ ഇവിടെ നിറുത്തട്ടെ. വിഷയത്തിൽ ഞാൻ പറഞ്ഞതാണ് അവസാന വാക്ക് എന്നാരും കരുതരുത്. എത്രയോ പണ്ഡിതന്മാർ ആഴത്തിൽ വിഷയം ചർച്ച ചെയ്തിട്ടുണ്ട്. അവ അന്വേഷിച്ച് കണ്ടുപിടിച്ച് വായിക്കുക, ചിന്തിക്കുക. എല്ലവർക്കും എന്റെ വിനീത നമസ്കാരം.”

നന്ദി മഷേ നന്ദി. മാഷ് പറഞ്ഞത് ശ്രദ്ധയോടെ കേട്ടു പലതും മുഴുവനായി മനസ്സിലായില്ല. മാഷിന്റെ സഹായവും അനുഗ്രഹവും ഞങ്ങൾക്ക് എപ്പോഴും ഉണ്ടാവണം.”

തിർച്ചയായും ജഗദീശ് നിങ്ങൾക്ക് എല്ലാവർക്കും നന്മ വരട്ടെ